അബൂദബി : കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് കോട്ടയംപൊയില്‍ മട്ടാങ്കോട്ട് നാണുവിന്റെ മകന്‍ അനില്‍ കുമാര്‍ (49) ആണ് മരിച്ചത്. ഈ മാസം എട്ടുമുതല്‍ മുതല്‍ അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. അബൂദബി സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു അനില്‍ കുമാര്‍. ഭാര്യ രജനി ഇതേ സ്‌കൂളിലെ കണക്ക് അധ്യാപികയാണ്. മക്കള്‍ – നിരഞ്ജന, നിധി. ഇരുവരും അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment