ദമ്മാം: എറണാകുളം കാക്കനാട് സ്വദേശി അഷ്‌റഫ് (55) ദമ്മാമില്‍ മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തോളമായി ദമ്മാം അല്‍ മന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ കൂടുകയായിരുന്നു. ചികിത്സയില്‍ അസുഖം ഏറെക്കുറെ ഭേദമായിരുന്നെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. എട്ടു വര്‍ഷമായി എയര്‍ ലിങ്ക് കാര്‍ഗോ ദമ്മാം ബ്രാഞ്ച് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.
കൊവിഡ് ബാധിച്ച് എറണാകുളം കാക്കനാട് സ്വദേശി ദമ്മാമില്‍ മരിച്ചു
RECENT NEWS
Advertisment