കുവൈത്ത് സിറ്റി : കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ (64) ആണ് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി അദാന്‍, ജാബിര്‍ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയാണ് മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 40 വര്‍ഷമയി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഹൈറുന്നിസ. മക്കള്‍: ഷഹറൂസ്, സഹല. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.
കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
RECENT NEWS
Advertisment