കാഞ്ഞിരപ്പള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ലണ്ടനില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ ജിയോ മോന്‍ ജോസഫ് (46) ആണ് ലണ്ടനിലെ കേംബ്രിഡ്ജ് പാപ്വാര്‍ത്ത് ആശുപത്രിയില്‍ മരിച്ചത്.
ലണ്ടനില്‍ റോം ഫോര്‍ഡില്‍ ബിസിനസ് നടത്തിവന്നിരുന്ന ജിയോ മോന്‍ കോവിഡ് ബാധിച്ച, 4 മാസമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 8.30ഓടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യ: സ്മിത. മൂന്ന് മക്കളുണ്ട്.