സലാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി (44) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മരണം.
ഹൃദ്രോഗിയായിരുന്ന ഇദ്ദേഹം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് താമസസ്ഥലത്ത് ക്വാറന്‍റീനില്‍ കഴിയവേ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഖത്തര്‍,സൗദി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഷമീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.