മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി രാജമലയിൽ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലയങ്ങളിൽ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ മുഖ്യമന്ത്രി രാജമലയിലെ തോട്ടം തൊഴിലാളികളെ സന്ദർശിക്കാതിരിക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു. മനുഷ്യത്വം എന്നൊന്നുണ്ടെങ്കിൽ ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയ തോട്ടം തൊഴിലാളികളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പോവണം.

നഷ്ടപരിഹാരത്തിൻ്റെ കാര്യത്തിലും സർക്കാർ രണ്ടു കണ്ണിലാണ് കരിപ്പൂർ, മൂന്നാർ അപകടങ്ങളെ കാണുന്നത്. ജീവന് രണ്ട് വിലയിടുന്നത് ശരിയല്ല. ചികിത്സാ സൗകര്യമില്ലാതിരുന്നതാണ് രാജമലയിലെ മരണസംഖ്യ ഉയർത്തിയത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നതിനാൽ മൊബൈൽ ടവർ ഓഫായിരുന്നു. ഈ പാപഭാരത്തിൽ നിന്നും സർക്കാരിന് ഒഴിവാകാനാവില്ല. പ്രളയദുരിതാശ്വാസഫണ്ട് പുനരധിവാസത്തിന് ഉപയോഗിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...