എന്‍ ഐ എ എസ്.പി ഉള്‍പ്പെടെ രണ്ടംഗ സംഘo ദുബായിലേയ്ക്ക് തിരിച്ചു : അറ്റാഷെയില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ സംഘം ദുബായിലേയ്ക്ക് തിരിച്ചു. എസ് പി ഉള്‍പ്പെടെ രണ്ടംഗ സംഘമാണ് ദുബായിലേയ്ക്ക് തിരിച്ചത്. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം അറ്റാഷെയില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ നയതന്ത്ര കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഫൈസല്‍ ഫരീദ്. ഫൈസല്‍ ഫരീദാണ് സ്വര്‍ണ്ണം അയച്ചതെന്ന നിര്‍ണ്ണായക മൊഴി സ്വപ്നസുരേഷും, സരിതും അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു.

ഫൈസല്‍ ഫരീദിനെ യുഎഇ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന. ഇതോടൊപ്പം തന്നെ യുഎഇ അറ്റാഷെയില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിക്കും. അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള അനുമതി യുഎഇ സര്‍ക്കാരില്‍ നിന്ന് തേടിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അറ്റാഷെയെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വ്യക്തത വരുത്തിയ ശേഷമാണ് അന്വേഷണ സംഘം യാത്രതിരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....