കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സലാല: കോവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി (44) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു മരണം.

ഹൃദ്രോഗിയായിരുന്ന ഇദ്ദേഹം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് താമസസ്ഥലത്ത് ക്വാറന്‍റീനില്‍ കഴിയവേ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഖത്തര്‍,സൗദി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഷമീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ...

0
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ...

ഇ-20 പെട്രോളിന്റെ ഗുണിനിലവാരം പരിശോധിക്കാൻ ഉപകരണം വേണം; കേന്ദ്ര സർക്കാരിനോട് പമ്പുടമകൾ

0
മുംബൈ : ഇ-20 പെട്രോളിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖയും പരിശോധിക്കാൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി...

പൊന്മുടികോട്ട മലമുകളിൽ വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ രക്ഷിച്ചു

0
വയനാട്: വയനാട് അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ...