മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാരിച്ചാല്‍ അജിത് ഭവനത്തില്‍ കെ.ടി. അജീന്ദ്രന്‍ (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: ഗിരിജ. മക്കള്‍:അജിത്, അരുണ്‍.
ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. 375 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2788 പേരാണ് ചികിത്സയിലുള്ളത്.