മഴ കനത്തതോടെ എറണാകുളത്ത് ഹെല്‍പ് ഡെസ്ക്കുകള്‍ തുടങ്ങി : വി എസ് സുനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഴ കനത്തതോടെ എറണാകുളത്ത് എല്ലാ പഞ്ചായത്തുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ കളക്ടറേറ്റിലും ഹെല്‍പ് ഡെസ്ക്കുകള്‍ തുടങ്ങിയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായ പ്രദേശങ്ങള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ്. കൂടാതെ ഇതിനകം എട്ട് ക്യാമ്പുകളിലായി 250 പേരെ മാറ്റി പാര്‍പ്പിച്ചു.

ഒരുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കൊവിഡ് കാരണം ക്യാമ്പുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ കഴിയില്ല. ഇതനുസരിച്ചുള്ള ക്രമീകരണം വരുത്തിയിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് താമസിക്കാന്‍ പ്രത്യേക കേന്ദ്രം ഒരുക്കുന്നതാണ്.

ഭൂതത്താന്‍ കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പെരിയാറില്‍ വെള്ളം ഉയരുന്നതിനനുസരിച്ച്‌ വെള്ളത്തിന്‍റെ ഒഴുക്ക് ക്രമപ്പെടുത്തും. സമീപ ജില്ലകളിലെ ഡാമുകളിലെ നില അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നേവി പോലീസ് ഫയര്‍ഫോഴ്‍സ് ദുരന്തനിവാരണ സേന അടക്കം എല്ലാവരേയും ചേര്‍ത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യ സമയത്ത് ഇവരുടെ സേവനം തേടുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ തുറവൂര്‍, മഞ്ഞപ്ര, ചൊവ്വര, കാലടി വില്ലേജുകളില്‍ കാറ്റിലും മഴയിലും ഏഴ് വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം ഉണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...