കൊവിഡ് മരണം 5 ലക്ഷം കടന്ന് ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ത്യയിൽ ആകെ കൊവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളത്തിലാണ് കൂടുതൽ മരണങ്ങൾ, 595 മരണം. മഹാരാഷ്ട്ര (81), കർണാടകയിൽ 53 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1,27,496 പുതിയ കൊവിഡ് കേസുകൾ വെള്ളിയാഴ്ച രേഖപ്പെടുത്തി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4.2 കോടിയിലെത്തി. ആശ്വാസമായി സജീവ കേസുകൾ 13.4 ലക്ഷമായി കുറഞ്ഞു.

കേരളത്തിൽ വെള്ളിയാഴ്ച 38,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കർണാടക (14,950), മഹാരാഷ്ട്ര (13,840) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ. രാത്രി 10 വരെ പുറത്തിറക്കിയ സംസ്ഥാന ബുള്ളറ്റിനുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, ത്രിപുര എന്നിവ ഈ ദിവസത്തെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജനസംഖ്യയുടെ 93.2% പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ട്. അതേസമയം 71.3% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു. 15-17 വയസ് പ്രായമുള്ള കൂട്ടത്തിൽ ജനസംഖ്യയുടെ 72% പേർക്കും ആദ്യ ഡോസ് ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...