കൊച്ചി : തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് അടിയന്തിര റിപ്പോര്‍ട്ട് തേടി. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുള്ള ഇത്തരം പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്കി. മറ്റു ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെയും ഇത്തരത്തില്‍ പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രാകൃതമായ അനാചാരങ്ങള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും.
ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് ; അടിയന്തിര റിപ്പോര്‍ട്ട് തേടി ദേവസ്വംമന്ത്രി
RECENT NEWS
Advertisment