കോവിഡ് ബാധിച്ച്‌ മലയാളി ദമ്പതികള്‍ ചെന്നൈയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും ചികിത്സ തേടാതിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. ചെന്നൈ നെസാപ്പക്കത്ത് താമസിക്കുന്ന പാലക്കാട് സ്വദേശികളായ കെ. രവീന്ദ്രനും(60) ഭാര്യ വന്ദന(52)യുമാണ് മരിച്ചത്.  ഒരാഴ്ചയിലേറെയായി ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. ബന്ധുക്കളോട് ശാരീരികാസ്വസ്ഥതകളെക്കുറിച്ച്‌ പറഞ്ഞിരുന്നെങ്കിലും ചികിത്സ തേടേണ്ടതിന് മാത്രമുള്ള പ്രശ്‌നങ്ങളില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.  കുറച്ചു ദിവസങ്ങളായി ഇരുവരെയും പുറത്തേക്ക് കാണാതായതോടെ അയല്‍ക്കാരെത്തി നോക്കുകയായിരുന്നു. ഇരുവരെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

വഴിമധ്യേ ആംബുലന്‍സില്‍ വെച്ച്‌ രവീന്ദ്രന്‍ മരിച്ചു. വന്ദനയ്ക്ക് ചികിത്സ ആരംഭിച്ചെങ്കിലും വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച്‌ മരണപ്പെടുകയായിരുന്നു.  കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് ശവസംസ്‌കാരം നടത്തുക. ചെന്നൈയിലെ സ്വകാര്യ സര്‍വകലാശാലയിലെ പി.ആര്‍.ഒ ആയിരുന്നു കെ. രവീന്ദ്രന്‍. സ്വകാര്യ സ്‌കൂള്‍ അഡീഷണല്‍ വൈസ് പ്രിന്‍സിപ്പിളായിരുന്നു വന്ദന. ഇവര്‍ക്ക് മക്കളില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...