ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹി നജഫ്ഗഡ് എഫ്‌ഐഎച്ച് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയ മേരിയും പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65)യുമാണ് മരിച്ചത്.
ഡൽഹി ഹസ്താലിലാണ് തങ്കച്ചൻ മത്തായി താമസിക്കുന്നത് കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. പന്തളം കുംഭകാട് തെക്കേതിൽ കുടുംബാംഗമാണ്. ഭാര്യ പൊന്നമ്മ മത്തായി. മക്കൾ– പ്രിൻസ ബെന്നി, റിൻസി ബാബാഷ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേര്‍ക്കാണ് ഇത് വരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 2803 പേര്‍ ഇത് വരെ ഡല്‍ഹിയില്‍ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 ആയി ഉയര്‍ന്നു. 26,270 പേരാണ് ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്.