മരിച്ചയാളുടെ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭിച്ചില്ല ; മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: മരിച്ചയാളുടെ കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭിച്ചില്ല, മൃതദേഹം ഐസ്‌ക്രീം ഫ്രീസറില്‍ സൂക്ഷിച്ച് ബന്ധുക്കള്‍. പ​ശ്ചി​മ​ബം​ഗാ​ളിലെ കൊ​ല്‍​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍വെച്ച്‌ മ​ര​ണ​മ​ട​ഞ്ഞ 71 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം 48 മ​ണി​ക്കൂ​റാ​ണ് കുടുംബം ഐ​സ്ക്രീം ​ഫ്രീ​സ​റി​ല്‍ സൂ​ക്ഷിച്ചത്.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ മ​ര​ണസ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് പറഞ്ഞ് ഡോ​ക്ട​ര്‍​മാ​ര്‍ ആ​ദ്യം കൈ​യൊ​ഴി​ഞ്ഞു. മ​ര​ണസ​ര്‍​ട്ടി​ഫി​ക്കറ്റില്ലാ​തെ മോ​ര്‍​ച്ച​റി​ക​ളും മൃ​ത​ദേ​ഹം സ്വീ​ക​രി​ക്കാ​ന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കു​ടും​ബ​ത്തി​ന് ഐ​സ്ക്രീം ​ഫ്രീ​സ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും ജി​ല്ലാഭ​ര​ണ​കൂ​ട​ത്തേ​യും അ​റി​യി​ച്ചി​ട്ടും ആ​രും സ​ഹാ​യി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ച​ത്. മ​ര​ണ​പ്പെ​ട്ട​യാ​ള്‍ കോ​വി​ഡ് പോ​സ്റ്റീ​വാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം റി​പ്പോ​ര്‍​ട്ട് വ​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ചയ്ക്കാണ് ആ​രോ​ഗ്യ​വ​കു​പ്പെത്തി മൃ​ത​ദേ​ഹം ഇ​വി​ടെ​നി​ന്നും മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...