ക്വാറന്റീൻ ലംഘനം : ഓച്ചിറയില്‍ രണ്ടു സൈനികർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : ക്വാറന്റീൻ ലംഘിച്ച് ബൈക്കിൽ ചുറ്റിയ രണ്ടു സൈനികരെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്ന  ശൂരനാട് പാട്ടുപുരയ്ക്കൽ സജീവ് , സുഹൃത്ത് കിടങ്ങയൽ വിഷ്ണു ഭവനിൽ വിഷ്ണു മോഹൻ എന്നിവരെയാണ്  കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കിയത്. ഉത്തർപ്രദേശിൽ നിന്നു അഞ്ചു ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയതാണ് ഇവര്‍.

കഴിഞ്ഞ ദിവസം രാത്രി  ഇവര്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിക്കു സമീപം മദ്യപിച്ച്  ബഹളമുണ്ടാക്കുകയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഇരുവരും ബൈക്കിൽ കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സജീവിനെ ഓച്ചിറ പോലീസും വിഷ്ണു മോഹനനെ ശൂരനാട് പോലീസും കസ്റ്റഡിയിലെടുത്തു. ക്വാറന്റീൻ   ലംഘിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...