നല്ല കുട്ടിയായാൽ ജോസിന് മടങ്ങി വരാം ; കൂടുതൽ നേതാക്കൾ ഇന്ന് പാര്‍ട്ടി വിടും : പിജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യുഡിഎഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയിൽ തുടരാൻ ഒരു തരത്തിലും അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച് പിജെ ജോസഫ്. യുഡിഎഫ് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മുന്നണി ധാരണ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാൻ അര്‍ഹതിയില്ലെന്നാണ് പറയേണ്ടതെന്ന് പിജെ ജോസഫ് പറഞ്ഞു.

വേറെ ചില ധാരണകൾക്ക് വേണ്ടി സ്വയം ഒഴിഞ്ഞ് പോയതാണ്. നിഗൂഢലക്ഷ്യത്തോടെയാണ് ജോസ് പുറത്ത് പോയത്. അത് എൽഡിഎഫിലേക്കാണോ എൻഡിഎക്കൊപ്പമാണോ എന്ന് ആര്‍ക്കറിയാമെന്നും പിജെ ജോസഫ് പറഞ്ഞു. നല്ല കുട്ടിയായി ധാരണ പാലിച്ച് വേണമെങ്കിൽ യുഡിഎഫിലേക്ക് തിരിച്ചെത്താൻ ഇപ്പോഴും അവസരം ഉണ്ട്. എന്നാൽ രാജിവെക്കുകയുമില്ല ചര്‍ച്ചക്കുമില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയിൽ എല്ലാം വ്യക്തമാണെന്നും പിജെ ജോസഫ് പറഞ്ഞു.

എൽഡിഎഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ല. തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇതിനിടയിൽ കൂടുതൽ നേതാക്കൾ പാര്‍ട്ടിവിട്ട് പുറത്ത് വരും. കോട്ടയത്തു നിന്നും പത്തനംതിട്ടയിൽ നിന്നും കൂടുതൽ നേതാക്കൾ പുറത്ത് വരുമെന്നും അതവര്‍ തന്നെ പ്രഖ്യാപിക്കട്ടെ എന്നും പിജെ ജോസഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...