കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചുമതല ഏറ്റെടുക്കുവാന്‍ ഇരിക്കേ, കളമശേരി മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം പത്തനാട് മുണ്ടത്താനം ഇ.സി ബാബു കുട്ടി (60)യാണ് മരിച്ചത്.
ഒരു മാസത്തിലേറെയായിപ്രമേഹരോഗത്തെ തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. കൂടാതെ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും രാത്രിയോടെ മരണം സംഭവിക്കുകയും ചെയ്തു.
മൃതദേഹം രാവിലെ 10ന് കളമശേരി മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷംവൈകിട്ട്, പത്തനാട് മുണ്ടത്താനുള്ള കുടുംബ വീട്ടില്‍ സംസ്കരിക്കും. ഭാര്യ. ഡോ. ലത (അനസ്തേഷ്യാവിഭാഗം ആലപ്പുഴ മെഡിക്കല്‍ കോളജ്) മകന്‍. ഡോ. ദീപക് ബാബു