പോലീസ്‌ ഉന്നതരുടെ വ്യാജ പ്രൊഫൈൽ : തട്ടിപ്പ്‌ നടത്തിയയാളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിർന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച്‌ ഫെയ്‌സ്‌ബുക്‌ പ്രൊഫൈൽ നിർമിച്ച്‌ സുഹൃത്തുക്കളിൽ നിന്നും മറ്റും പണം തട്ടിയത്‌ രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥി. ഉന്നത ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ ഫോട്ടോ ഉപയോഗിച്ച്‌ വ്യാജ പ്രൊഫൈൽ നിർമിച്ചായിരുന്നു തട്ടിപ്പ്‌. പുൻഹാന പോലീസ്‌ സ്‌റ്റേഷൻ പരിധിയിൽനിന്നാണ്‌ തട്ടിപ്പുകാരനെ കണ്ടെത്തിയത്‌. പ്രായ പൂർത്തിയാകാത്തതിനാൽ ഇയാളുടെ പേര്‌ വിവരം ‌പുറത്ത്‌ വിട്ടിട്ടില്ല.
ഓൺലൈൻ പഠനത്തിനായി വീട്ടുകാർ വാങ്ങി നൽകിയ ഫോൺ ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.

തിരുവനന്തപുരം സൈബർ പോലീസ്‌ സ്‌റ്റേഷൻ എസ്‌എച്ച്‌ഒടി ശ്യാംലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫെയ്‌സ്‌ബുക്‌ റെക്കോഡിൽ നിന്ന്‌ ലഭിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ്‌ സൂചന ലഭിച്ചത്‌. തുടർന്ന്‌ ഒരാഴ്‌ച രാജസ്ഥാൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ തട്ടിപ്പുകാരനെ കണ്ടെത്തിയത്‌. സിറ്റി പോലീസ്‌ കമീഷണർ ബൽറാംകുമാർ ഉപാധ്യായ, ഡിഐജി സഞ്ജയ്‌ ഗുരുഡിൻ എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ റോജ്‌, സബ് ഇൻസ്പെക്ടർമാരായ ബിജു രാധാകൃഷ്ണൻ, ബിജുലാൽ, അസ്സിസ്റ്റന്റ്‌ സബ് ഇൻസ്പെക്ടറായ ഷിബു, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാഗ്, വിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...