ന്യൂഡല്‍ഹി: ലോക്നായക് ജയപ്രകാശ് സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. അനസ്തേഷ്യോളജിസ്റ്റായ അസീം ഗുപ്തയാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്. സാകേതിലെ മാക്സ് സ്മാര്‍ട്ട് ആശുപത്രി ഐ.സി.യുവിലായിരുന്നു. അസീം ഗുപ്തയുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കു മുമ്പ് ഭേദമായി. ഡല്‍ഹിയില്‍ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതായാണ് വിവരം. അടുത്തിടെ ദക്ഷിണ ഡല്‍ഹിയിലെ ഓഖ്ലയില് ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഡോക്ടര്‍ മരിച്ചിരുന്നു.
ലോക്നായക് ജയപ്രകാശ് സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment