എരുമപ്പെട്ടി: കാന്‍സര്‍ ചികിത്സയിലാിരുന്ന യുവതി കോവിഡ് ബാധിച്ച് മരിച്ചു. കടങ്ങോട് പഞ്ചായത്തിലെ മരത്തംകോട് പുതിയമാത്തൂര്‍ പൂത്തോട് വീട്ടില്‍ ദിനേശന്‍റെ ഭാര്യ റിജിയാണ് (35) മരിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ക്ക് കാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ 15 ദിവസം മുമ്പ് കോവിഡും സ്ഥിരീകരിച്ചു. പിന്നീട് പരിശോധനയില്‍ നെഗറ്റീവായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിക്കുകയായിരുന്നു. മകന്‍: ദില്‍ജിത്ത്.