വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിൻ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല. വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.

വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...