കണ്ണുര്‍: കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ശ്രവത്തിന്റെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. പടിയൂര്‍ സ്വദേശി കെ.പി സുനിലിലാണ് (28) കഴിഞ്ഞ 18 ന് മരിച്ചത്. ചികിത്സയിലിരിക്കെ സുനിലിന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കഴിഞ്ഞ 14 ന് ആണ് കടുത്ത പനി ബാധിച്ച് സുനിലിനെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
16 ന് സ്രവ പരിശോധനാ ഫലം പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിച്ചു. കടുത്ത ന്യുമോണിയ ബാധിച്ച സുനില്‍ 18 ന് മരണത്തിനു കീഴടങ്ങി. ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് അറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. മരണ ശേഷം സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.