അല്‍ഹസ : കോവിഡ് ബാധിച്ച് ഗൂഡല്ലൂര്‍ സ്വദേശി അല്‍ഹസയില്‍ മരിച്ചു. ബാവ എന്നറിയപെടുന്ന മുഹമ്മദ് ആണ് അല്‍ഹസ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കോവിഡ് രോഗ ബാധിതനായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയിലെ എടക്കര സ്വദേശിയായിരുന്ന മുഹമ്മദ് കഴിഞ്ഞ 20 വര്‍ഷത്തോളമായി തമിഴ്നാട്ടിലെ മേലെ ഗൂഡല്ലൂര്‍ ഒ.വി.എച്ച് റോഡിലെ വല്ലപ്പുഴ വീട്ടിലാണ് താമസം. പിതാവ്: ഹംസ, മാതാവ്: ഫാത്തിമ. ഭാര്യ: നബീസ, മകള്‍: ഫതിമത്ത് നദ. 10 സഹോദരങ്ങളുണ്ട്, 33 വര്‍ഷത്തോളമായി അല്‍ഹസയില്‍ ജോലി ചെയ്തു വരികയായിരുന്നു ബാവ ഇളയ സഹോദരന്‍ നിസാമുദ്ധീന്‍ അല്‍ഹസയില്‍ ജോലി ചെയ്യുന്നു. മരണാന്തര കര്‍മങ്ങള്‍ അല്‍ഹസ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഗസല്‍, അലി മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരുന്നു.