റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേല്‍ വളയിടം സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പിനിയില്‍ 20 വര്‍ഷമായി ഡ്രൈവറായിരുന്നു. സൗദിയില്‍ 30 വര്‍ഷമായി പ്രവാസിയാണ്. അസുഖ ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ലൈല ബീവി. മക്കള്‍: ജാസ്മിന്‍, ജസ്ന.
കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
RECENT NEWS
Advertisment