സൗദി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു. തിരൂര്‍ ചെമ്പ്രമുണ്ടായ പുറത്ത് വീട്ടില്‍ ബഷീര്‍ വടക്കേടത്ത് (51) ആണ് മരിച്ചത്. ഒരു മാസമായി അല്‍ മാനിഹ് ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
25 വര്‍ഷമായി സഊദിയില്‍ പ്രവാസി ആയ ബഷീര്‍ ബിന്‍സാഗര്‍ കമ്പിനിയില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെടെ അല്‍ഖോബാറിലായിരുന്നു താമസം. ഭാര്യ – സൗദ, മക്കള്‍ – റിസ്‌വാന്‍, റിദ ഫാത്തിമ (ഇരുവരും വിദ്യാര്‍ത്ഥികള്‍). മൂത്ത മകള്‍ റമിദ നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.