കോന്നി : കോന്നി കൾച്ചറൽ ഫോറം ഒരുക്കുന്ന ഏഴാമത് കോന്നി മെറിറ്റ് ഫെസ്റ്റ് 2020 ആഗസ്റ്റ് 15 (ശനി) 3 മണിക്ക് അടൂർ പ്രകാശ് എം.പി ഉത്ഘാടനം ചെയ്യും. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിക്കും. കൺവീനർ ശ്യാം എസ് കോന്നി, എസ് സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. ബിനു കെ സാം വിദ്യാർത്ഥികൾക്കായി ക്ലാസ് നയിക്കും. ഹയർ സെക്കന്ററി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി വിജയിച്ച വിദ്ധ്യാർത്ഥികളെ അനുമോദിക്കും.
പൂർണ്ണമായും ഓൺ ലൈൻ പ്ളാറ്റ്ഫോമിൽ നടക്കുന്ന മെറിറ്റ് ഫെസ്റ്റിൽ കോന്നി നിയോജക മണ്ഡലത്തിൽ 10, 12 ക്ലാസ്സുകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും മറ്റ് വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയവരെയും അനുമോദിക്കും .കോന്നി കൾച്ചറൽ ഫോറത്തിന്റേയും അടൂർ പ്രകാശ് എം.പിയുടേയും ഫേസ് ബുക്ക് പേജിൽ മെറിറ്റ് ഫെസ്റ്റ് ലൈവ് ആയി കാണുവാൻ കഴിയും. ഗൂഗിൾ മീറ്റ് പ്ളാറ്റ് ഫോമിൽ വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാം.
http://www.facebook.com/konniculturalforum