സൗദി അറേബ്യ: കോവിഡ് ബാധിച്ച് ജിദ്ദയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. മല്ലപ്പള്ളി വായ്പ്പൂര് പുത്തന്‍പറമ്പില്‍ അഹ്മദ് സാലി ഫാത്തിമാ ദമ്പതികളുടെ മകന് താജുദ്ദീന് പി.എ ആണ് (52) മരിച്ചത്. സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ ജാസ്മിന്. മകന് തൗഫീഖ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ അബ്ദുല്‍ റഹ്മാന്റെ സഹോദര പുത്രനാണ് താജുദ്ദീന്. കെഎംസിസി, പത്തനംതിട്ട ജില്ലാ സംഗമം തുടങ്ങിയ സംഘടനകളില്‍ അംഗമാണ്.
മല്ലപ്പള്ളി സ്വദേശി സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment