ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്‍ സുരക്ഷാ വീഴ്ച ; കണ്ടെത്തിയത് ഏറ്റുമാനൂര്‍ സ്വദേശി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിലോക്കര്‍ സംവിധാനത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. ഉപയോക്താക്കളിൽ ആരുടെ അക്കൗണ്ടിലേക്കും കടന്നുകയറാവുന്ന ഗുരുതര വീഴ്ചയാണ് ഏറ്റുമാനൂര്‍ സ്വദേശിയായ മോഹേഷ് മോഹന്‍ കണ്ടെത്തി അധികൃതരെ അറിയിച്ചത്.

വോട്ടോഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ്   നല്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍. ഈ ആപ്പില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ എവിടേയും ലഭ്യമാക്കാം. ഡിജിലോക്കറിലെ 3.8 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താവുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്. ദുബായ് സര്‍ക്കാറിന്റെ  സാങ്കേതിക വിഭാഗമായ സ്മാര്‍ട്ട് ദുബായില്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റാണ് മോഹേഷ് മോഹന്‍.

370 കോടി ഡോക്യുമെന്‍റുകള്‍ ഡിജിലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ടന്നാണ് കണക്ക്. ഒടിപിയും ആറക്ക പിന്‍ നമ്പറും നല്‍കിയാല്‍ മാത്രമേ ഡിജിലോക്കര്‍ രേഖകള്‍ സൂക്ഷിക്കുന്ന ക്ലൗഡ് സ്റ്റോറേജില്‍ ഉപഭോക്താവിന് കയറാനാകൂ. എന്നാല്‍ ഇതൊന്നുമില്ലാതെ ആരുടെ അക്കൗണ്ടിലേക്കും കടന്ന് കയറാവുന്ന ഗുരുതര സുരക്ഷാ വീഴ്ചയാണ് മോഹേഷ് കണ്ടെത്തിയത്. ഇപ്പോള്‍ ഈ സുരക്ഷാ വീഴ്ച പരിഹരിച്ചതായി അധികൃതര്‍ മോഹേഷിനെ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...