റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. പത്തനാപുരം പട്ടാഴി സ്വദേശി രാമചന്ദ്രന്‍ ആചാരി (63) ആണ് മരിച്ചത്. റിയാദിലെ കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റ് അംഗമാണ്. 25 വര്‍ഷമായി ഇദ്ദേഹം റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് റിയാദിലെ അല്‍ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ: രാധാമണി. മക്കള്‍: സുനില്‍, ഷിനി.
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് പത്തനാപുരം സ്വദേശി മരിച്ചു
RECENT NEWS
Advertisment