ഉറവിടമില്ലാത്ത കൊവിഡ് കേസുകൾ വർധിക്കുന്നു ; തിരുവനന്തപുരത്ത് ഇന്നു മുതൽ കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉറവിടമില്ലാത്ത കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കര്‍ശനമാകും. സമൂഹവ്യാപനം തടയാൻ ജില്ലാ അതിർത്തികളിലും തീരപ്രദേശങ്ങളിലും പരിശോധന വർധിപ്പിക്കും. സ്ഥിതി വിലയിരുത്താൻ വിഡിയോ കോൺഫറൻസിലൂടെ ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ യോഗവും വിളിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാനചന്തകളിൽ അൻപത് ശതമാനം കടകൾ മാത്രമേ തുറക്കൂ. ഓട്ടോയിലും ടാക്സിയിലും യാത്ര ചെയ്യുന്നവർ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നഗരസഭയിൽ പരാതിയുമായി വരുന്നവർക്കും ആശുപത്രികളിൽ സന്ദർശകർക്കും വിവാഹ മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ട്.

മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരം സാമൂഹികവ്യാപനം നടന്നോ എന്ന ആശങ്കയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവർ രോഗലക്ഷണം വന്നതിനും ശേഷവും നഗരത്തിൽ പലയിടത്തും കറങ്ങിയതും സീരിയൽ ഷൂട്ടിംഗിനടക്കം പോയതും സ്ഥിതി വഷളാക്കി.

തിരുവനന്തപുരം നഗരത്തിലെ സാഹചര്യം ഗൗരവകരമാണെന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ചും സ‍ർക്കാരിന് റിപ്പോ‍ർട്ട് നൽകിയതോടെയാണ് കടുത്ത നിയന്ത്രണങ്ങളേ‍ർപ്പെടുത്താൻ സ‍ർക്കാർ തീരുമാനിച്ചത്. ചെന്നൈയും ഡല്‍ഹിയും മുംബൈയും പോലെ തിരുവനന്തപുരത്തേയും രോ​ഗവ്യാപനകേന്ദ്രമാക്കാൻ ചില‍ർ ബോധപൂ‍ർവ്വം ശ്രമിക്കുന്നതായുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ  പ്രസ്താവനയും വലിയ ച‍ർച്ചയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...