നാടകനടനും സംഗീതജ്ഞനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ (107) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള സൈഗാള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാടക നടനും സംഗീതജ്ഞനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസ്സായിരുന്നു. പെരുമ്പടപ്പിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അഞ്ച് വര്‍ഷം മുന്‍പു വരെ സംഗീത അധ്യാപനം നടത്തിയിരുന്നു. ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം. ഏഴാം വയസ്സില്‍ നാടക നടനായി കലാജീവിതം ആരംഭിച്ച പാപ്പുക്കുട്ടി  ഭാഗവതര്‍ പിന്നീട് സംഗീത രംഗത്ത് എത്തി. കഴിഞ്ഞ മാര്‍ച്ച്‌ 29 ന് 107 – വയസ് പൂര്‍ത്തിയാക്കിയ പാപ്പുക്കുട്ടി ഭാഗവതര്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് പിറന്നാള്‍ ആഘോഷം ഒഴിവാക്കുകയായിരുന്നു.

സംഗീത നാടക അക്കാദമിയുടേതടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. നൂറാം വയസ്സില്‍ ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ എന്‍ കരളില്‍ താമസിക്കും പെമ്പറന്നോരെ .. എന്ന ഗാനം പാടി ശ്രദ്ധനേടിയിരുന്നു. ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ ഉറ്റ സുഹൃത്തായിരുന്നു. യേശുദാസിന്റെ സഹാദരന്റെ തലതൊട്ടത് പാപ്പുക്കുട്ടി ഭാഗവതരായിരുന്നു.

സംസ്‌ക്കാരം നാളെ രാവിലെ 11ന് പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ ബേബിയാണ് ഭാര്യ .മക്കള്‍: ചലച്ചിത്രതാരം മോഹന്‍ ജോസ്, സല്‍മാ ജോര്‍ജ്ജ്, സാബു ജോസ്, ഷാദി, മരുമക്കള്‍: ഫെലീഷ്യ , സംവിധായകന്‍ കെ ജി ജോര്‍ജ്, ഷൈനി, മണി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...