സൗദി അറേബ്യ : തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് സ്വദേശി ഡേവിഡിന്റെ മകന്‍ അജുമോന്‍ (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലും ആയിരുന്നു. മൂന്നാഴ്ച മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് എന്ന് തെളിഞ്ഞിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ താമസസ്ഥലത്ത് ഉറക്കത്തില്‍ നെഞ്ച് വേദന അനുഭവപ്പെട്ടാണ് ഉണര്‍ന്നത്. കൂടെ ഉണ്ടായിരുന്നവര്‍ ആംബുലന്‍സ് വരുത്തിയെങ്കിലും മരണം സംഭവിച്ചു.
തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
RECENT NEWS
Advertisment