കക്കോടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബസ് കണ്ടക്ടര്‍ മരിച്ചു. കക്കോടി മുക്ക് പാറക്കല്‍ ദിനേശ് ബാബു (44) ആണ് ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മുമ്പ് ഹൃദയ സംബന്ധമായ ശസ്ത്രകിയ കഴിഞ്ഞയാളായിരുന്നു. രണ്ടാഴ്ച മുമ്പ് ഭാര്യയുമൊരുമിച്ച് ബൈക്കില്‍ പോകെവെ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് തോളെല്ല് പൊട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് വന്നതായിരുന്നു. മൂന്ന് ദിവസം മുമ്പ് ശ്വാസതടസ്സം വന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഭാര്യയ്ക്കും സഹോദരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. മാതാവ് പരേതയായ ശാന്ത. ഒരു മകനുണ്ട്.