കോവിഡ് മരണം : ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസര്‍ഗോഡ് കോവിഡ് മരണം ആറായി.

ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, കാസര്‍ഗോഡ് കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് തെക്കിലിലെ ടാറ്റാ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിനെത്തിയ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഇതിനിടെ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്‍റീനില്‍ പോയ തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രന്‍ എന്നിവരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...