കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് മരിച്ചത് 4 പേരാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദ്രുത പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് ഏറ്റവുമൊടുവില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി ഉയര്‍ന്നു.
സദാനന്ദനെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദം അടക്കമുള്ള മാരകമായ രോഗങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയിലാണ് ഇയാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.