യു എ ഇ കോണ്‍സല്‍ ജനറലിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യു എ ഇ കോണ്‍സല്‍ ജനറലിന്റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഇന്നുച്ചയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഇവിടെ നിന്ന് എന്തെങ്കിലും രേഖകള്‍ ലഭിച്ചോ എന്ന് വ്യക്തമല്ല.

ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ജയഘോഷിനെകണ്ട് ഐ ബി ഉദ്യോഗസ്ഥള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. ജയഘോഷിന് കോണ്‍സുലേറ്റിലെ ഇടപാടുകളെക്കുറിച്ച്‌ വ്യക്തമായ ബോധ്യമുളളതായാണ് അന്വേഷണസംഘം കരുതുന്നത്.

സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. അറ്റാഷെ രാജ്യം വിട്ടത് അറിയിച്ചില്ല, സര്‍വ്വീസ് റിവോള്‍വര്‍ മടക്കി ഏല്‍പ്പിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സസ്പെന്‍ഡു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...