കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വിവാഹം : കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

നാദാപുരം : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. ഈ മാസം ഒന്‍പതാം തീയ്യതിയായിരുന്നു ചെക്യാട് മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കല്ലുകൊത്തിയില്‍ അബുബക്കറിന്റെ മകന്റെ കല്യാണം നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ച്‌ ആഘോഷമായി നടത്തിയത്.

കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ ഡോക്ടറായിരുന്ന വരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥീരികരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ വളയം പോലീസ് വീട്ടുടമസ്ഥനായ കോണ്‍ഗ്രസ് നേതാവും വരന്റെ പിതാവുമായ കല്ലുകൊത്തിയില്‍ അബുബക്കര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കേസ്സ് എടുക്കുകയായിരുന്നു.

നാദാപുരം മേഖലയില്‍ രോഗം പടരുന്നതിന്റെ അടിസ്ഥാനത്തില്‍ ചെക്യാട് പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തായ തൂണേരിയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെയാണ് നിരവധി പേരെ പങ്കെടുപ്പിച്ച്‌ കല്യാണം നടത്തിയത്. കെ. മുരളീധരന്‍ എം.പിയും യുഡിഎഫിലെ ജില്ലാ, സംസ്ഥാന നേതാക്കള്‍ അടക്കം ഇരുനൂറോളം പേര്‍ പങ്കെടുത്തെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...