ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണി (79)യുടെ മരണശേഷം നടത്തിയ സ്രവ പരിശോധന യിലാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ ത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ച്ചയാണ് മരിച്ചത്. ഇതോടെ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം രണ്ടായി.