കൊച്ചി : കോവിഡ് ചികില്‍സയിലായിരുന്ന എറണാകുളം തോപ്പുംപടി സ്വദേശി മരിച്ചു. കൊച്ചി ബ്രോഡ്‌വേയിലെ വ്യാപാരിയായ യൂസഫ് (66) ആണ് മരിച്ചത്. കഴിഞ്ഞമാസം 28 മുതല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് ഇയാള്‍ക്ക് രോഗം പകർന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. കൊവിഡ് ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു.