കൊട്ടാരക്കരയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു ; നിയന്ത്രണം കര്‍ശനമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊട്ടാരക്കരയിൽ ഞായറാഴ്ച വീണ്ടും ഉറവിടമില്ലാത്ത കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയില്‍ കനത്ത സുരക്ഷ. അവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ രോഗബാധയുടെ ഉറവിടമാണ് കണ്ടെത്താനുള്ളത്.

ഓരോ ദിവസവും കൊല്ലത്ത് ആശങ്ക വര്‍ദ്ധിക്കുകയാണ്. കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഉറവിടമില്ലാതെ രണ്ടുപേര്‍ക്ക് രോഗം ബാധിച്ചിരുന്നു. അതിനു പിന്നാലെയാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിക്ക് രോഗബാധയുണ്ടായത്. ഇവര്‍ക്ക് യാത്ര ചരിത്രമില്ലാത്തതു കൊണ്ടുതന്നെ ഉറവിടം വ്യക്തമല്ല. കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും സുരക്ഷ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണില്‍ ആരേയും പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കൂ.

ഹൈദരാബാദിൽ നിന്നെത്തിയ ഒന്നര വയസുള്ള കുട്ടിയ്ക്കും ശനിയാഴ്ച രോഗം ബാധിച്ചു. ഈ കുട്ടിയുടെ അച്ഛന് നേരത്തെ രോഗം പിടിപ്പെട്ടിരുന്നു. കരുനാഗപ്പള്ളി സ്വദേശിനിയായ 27കാരിക്കും രണ്ടര വയസുകാരന്‍ മകനും രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം, 31 പേര്‍ ഇന്നലെ രോഗമുക്തരായത് ആശങ്കകള്‍ക്കിടയിലും ആശ്വാസമായി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...