കോവിഡ് ബാധിച്ച്‌​ ഒരു മലയാളികൂടി സൗദി അറേബ്യയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി അറേബ്യ : കോവിഡ് ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി ജുബൈലിലെ ആ​ശുപത്രിയില്‍ മരിച്ചു. 32 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്യുന്ന കൊല്ലം ചിന്നക്കട ലയന്‍സ്‌ ടെന്‍ വീട്ടില്‍ ജോസഫ് എം. ഡാനിയേല്‍ (63)ആണ് മരിച്ചത്. പനിയും ശാരീരികസാസ്ഥ്യങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 12നാണ്​ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. പിറ്റേന്നു മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവുകയും വെന്റിലേറ്റര്‍ ഭാഗികമായി നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രോഗം വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

നേരത്തെ എന്‍.എസ്.എച്ച്‌ കമ്പിനിയില്‍ ജോലി ചെയ്തിരുന്ന ജോസഫ് കുറച്ചു വര്‍ഷങ്ങളായി സ്വന്തമായി ട്രേഡിങ് കമ്പിനി നടത്തുകയായിരുന്നു. റോയല്‍ കമ്മീഷനില്‍ ജോലി ചെയ്യുന്ന മകന്‍ ജോസഫ് ഈശോ ഡാനിയേലി​​ന്റെ  കൂടെയായിരുന്നു താമസം. ഭാര്യ തിരുവല്ല തെങ്ങുംപള്ളി കുടുംബാംഗം രജനി ഡാനിയേല്‍ നാട്ടിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...