എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ അതീവ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് ചികിത്സയിലുള്ള നാല് കോവിഡ് രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നാലു പേരും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഈമാസം 16 ന് എത്തിയ 64 വയസുള്ള ആലുവ സ്വാദേശിനിയാണ് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗി. കോവിഡ് സ്ഥിരീകരിച്ച ഇവര്‍ക്ക് ന്യൂമോണിയ പിടിപെട്ട് ഗുരുതരാവസ്ഥയിലാണ്. എറണാകുളം പാനായിക്കുളം സ്വദേശിയും (55) ഗുരുതരാവസ്ഥയിലാണ്. ദീര്‍ഘനാളായി രക്തസമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. ആലുവ കുന്നുകര സ്വദേശിനി (53) ന്യൂമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലാണ്. ഈമാസം 13 നു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്‍മല്‍ ഹോസ്പിറ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇലഞ്ഞി സ്വദേശി (42) മംഗളൂരുവില്‍വെച്ച്‌ വീഴ്ചയില്‍ ഉണ്ടായ അപകടത്തെ  തുടര്‍ന്ന് നട്ടെല്ലിന് പരുക്ക് പറ്റി ഈമാസം 11 നു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയില്‍ ആയിരുന്നു. കിടപ്പ് രോഗിയായ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 23 ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16 മാസത്തെ ഇടവേളക്ക് ശേഷം മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച ഉറപ്പായി ; ഫ്രാൻസിലെ...

0
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപും തമ്മിൽ...

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...