കോട്ടയം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് മരിച്ചത്. 71 വയസ്സുണ്ടായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി : കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ചത്
RECENT NEWS
Advertisment