കോഴിക്കോട് : വടകര കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുവരും കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ഹോട്ടല്‍ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മനയില്‍ മുക്കിലെ ദാറുല്‍ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാര്‍ഡ് കറുപ്പകുന്നിലെ മാകൂട്ടത്തില്‍ മീത്തല്‍ ബാലകൃഷ്ണനും (62) എന്നിവരാണ് മരിച്ചത്.
എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവില്‍ ആയിരുന്നു. ഈ മാസം നാലാം തീയതി മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്. ബാലകൃഷ്ണന്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്നി രോഗിയാണ്. ഭാര്യ: അജിത. മക്കള്‍: അദീഷ്, ജിബീഷ്, അജേഷ്.