കോഴിക്കോട് : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണിത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്
RECENT NEWS
Advertisment