പ്രമുഖ മലയാളി വ്യവസായി സൗദിയില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റിയാദ് : ജിദ്ദയിലെ പ്രമുഖ വ്യവസായിയും ഹിബ ആസ്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശി വെള്ളേങ്ങര അബ്ദുല്ല മുഹമ്മദ് (59) ജിദ്ദയില്‍ നിര്യാതനായി. നേരത്തെ കൊവിഡ് ബാധിച്ച്‌ ഒരു മാസമായി ചികിത്സയിലായിരുന്നു. ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കിങ് അബ്ദുല്ല മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും വൃക്ക സംബന്ധമായ അസുഖംമൂലം 10 ദിവസത്തോളമായി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ മരണം. ദീര്‍ഘകാലമായി ജിദ്ദയില്‍ പ്രവാസിയായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ വണ്ടൂറില്‍ പ്രവര്‍ത്തിക്കുന്ന നിംസ് ആശുപത്രി മാനേജിങ് ഡയറക്ടര്‍, സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് രക്ഷാധികാരി  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...