കുവൈറ്റ് സിറ്റി : ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള കുവൈറ്റ് സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസം 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 45പേര്‍ ഇന്ത്യാക്കാരാണ്, ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1300ആയി, ഇതില്‍ 724പേര്‍ ഇന്ത്യക്കാരാണ്. 1148 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്, 26ആളുകള്‍ തിവ്രപരിചണ വിഭാഗത്തിലും 1367പേര്‍ ക്വാറന്‍റീനിലുമാണ്. ഇന്നലെ 8 പേര്‍കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവര്‍ 150 ലെത്തി.