ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പ്രയോജനം ലഭിക്കുംവിധം ആരംഭിച്ച  ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയ്ക്ക് അകത്തുള്ള ഏതു വനിതയ്ക്കും വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കാനാകുമെന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാവുന്ന ഇടമായിരിക്കും ഈ  സ്‌റ്റേഷനെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് ഇത്തരം ഒരു സ്റ്റേഷന്‍ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

ഒരു പോലീസ് സ്റ്റേഷനുവേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പോലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും വനിതാ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നത്. എസ്.എച്ച്.ഒ എ.ആര്‍ ലീലാമ്മയുടെ നേതൃത്വത്തില്‍ മൂന്നു വനിതാ എസ്.ഐമാര്‍, അഞ്ച് വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേരാണു നിലവില്‍ ഉള്ളത്. എസ്.ഐമാരായ പി.ജി വിജയമ്മ, സാലി ജോണ്‍, കെ.കെ സുജാത, പോലീസ് ഓഫീസറന്മാരായ വി.സുനി, എം.ബീന, റസീന ബീഗം, സ്മിതാ കുമാരി, ലേഖ തുടങ്ങിയവരാണു നിലവില്‍ സ്റ്റേഷനിലെ ടീം അംഗങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ കോടതി പരിധി, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് എന്നീ കാര്യങ്ങളിലും തീരുമാനമാകും.

വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ടീമില്‍ ജീപ്പ് ഡ്രൈവര്‍ മാത്രമാകും വനിതയല്ലാത്തയാള്‍. വനിതാ സ്റ്റേഷനായി ഒരു ജീപ്പും രണ്ടു ടൂ വീലറുമാണു പട്രോളിംഗിനായുള്ളത്. ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപമുള്ള കളക്ടറുടെ പഴയ ക്യാമ്പ് ഓഫീസിലാണു പുതിയ വനിതാ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. സംസ്ഥാനത്ത് നാലു പോലീസ് സ്റ്റേഷനുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...