കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. കണ്ണൂർ കതിരൂർ തോടമുക്ക് സ്വദേശി ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) ആണു ഇന്ന് മരണമടഞ്ഞത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 4 ദിവസം മുമ്പ് ഫർവ്വാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനു പരിശോധനയിൽ കോവിഡ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. ഫർവ്വാനിയയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്സത്ത് കോറോത്ത്. മക്കൾ – സാലിഹ് (കുവൈറ്റ് ) വൈറുന്നിസ, മെഹ്റുന്നിസ, സിറാജ് (കുവൈറ്റ്). മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
കുവൈത്തിൽ കൊറോണ ബാധയേറ്റ് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു
RECENT NEWS
Advertisment